ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » പോള്‍ വധം: എട്ട് പ്രതികളുടെ റിമാന്‍ഡ് നീട്ടി (Paul murder: Remand period of the accused extended)
Bookmark and Share Feedback Print
 
PRO
PRO
മുത്തൂറ്റ് പോള്‍ എം ജോര്‍ജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന എട്ടു പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 22 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

അതേസമയം കേസുമായി ബന്ധപ്പെട്ടുള്ള പത്തു പ്രതികളെ കസ്റ്റഡിയില്‍ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ കോടതിയില്‍ അപേക്ഷ നല്കി. അപേക്ഷയില്‍ കോടതി നാളെ വാദം കേള്‍ക്കും.

കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി ജയചന്ദ്രന്‍, രണ്ടാം പ്രതി കാരി സതീഷ് എന്നിവരെ കൂടാതെ മൂന്ന്, നാല്, അഞ്ച്, 18, 19, 20, 24, 25 പ്രതികളെയാണ് കസ്റ്റഡിയില്‍ വേണമെന്ന് സി ബി ഐ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ടുള്ള യഥാര്‍ത്ഥ സംഭവങ്ങള്‍ ഇവര്‍ക്കു മാത്രമേ അറിയൂ എന്ന് സി ബി ഐ കോടതിയെ അറിയിച്ചു. കേസ് ഡയറിയുടെയും പ്രതികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് സി ബി ഐ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

രാമങ്കരി കോടതിയിലായിരുന്നു കേസ് സംബന്ധിച്ച നടപടികള്‍ നടന്നിരുന്നതെങ്കിലും കേസ് സി ബി ഐ ഏറ്റെടുത്തതിനെ തുടര്‍ന്ന് സി ജെ എം കോടതിയിലേക്ക് കേസ് സംബന്ധിച്ച എല്ലാ രേഖകളും മാറ്റിയിരുന്നു.
കേസിന്‍റെ അന്വേഷണ ചുമതല ഏറ്റെടുത്ത സി ബി ഐ സംഘം കേസിലെ തൊണ്ടി സാധനങ്ങള്‍ ഈ മാസമാദ്യം ഏറ്റുവാങ്ങിയിരുന്നു. 'എസ്' കത്തി അടക്കം 170 തൊണ്ടി സാധനങ്ങളാണ് അന്വേഷണ സംഘം രാമങ്കരി കോടതിയില്‍ നിന്ന് ഏറ്റുവാങ്ങിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍