ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » എജിയുമായി അഭിപ്രായ ഭിന്നതയില്ല: റവന്യൂമന്ത്രി (No differences with AG: Rajendran)
Bookmark and Share Feedback Print
 
PRO
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലുമായി അഭിപ്രായ ഭിന്നതയില്ലെന്ന് റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ചും തടയണകള്‍ പൊളിക്കുന്നത് സംബന്ധിച്ചും റവന്യു വകുപ്പും എ ജിയും തമ്മില്‍ അഭിപ്രായ ഭിന്നതയൊന്നുമില്ല. മന്ത്രിസഭാ യോഗമാണ് കൈയേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച് തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ എ ഐ ടി യു സി രംഗത്തു വന്നിരിക്കുന്നത് കാര്യമാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

മൂന്നാറില്‍ ടാറ്റ നിര്‍മ്മിച്ച ഡാം പൊളിക്കേണ്ടതില്ലെന്ന് മുന്‍ സ്പീക്കറും സി പി ഐ ദേശീയ കൌണ്‍സില്‍ നേതാവുമായ സി എ കുര്യന്‍ പറഞ്ഞത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മന്ത്രിസഭാ യോഗമാണ് കൈയേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച് തീരുമാനമെടുത്തതെന്നും ബാക്കി കാര്യങ്ങള്‍ കോടതി വിധി വന്നതിനു ശേഷം തീരുമാനിക്കുമെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍