ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ശ്രേയാംസ് കുമാറിന്‍റെ കൈയേറിയ ഭൂമി ഒഴിപ്പിച്ചു (encrached land of Sreyas Kumar evacuated)
Bookmark and Share Feedback Print
 
വയനാട് ജില്ലയിലെ കൃഷ്ണഗിരിയില്‍ ആദിവാസികള്‍ കൈയേറിയ എം വി ശ്രേയാംസ് കുമാര്‍ എം എല്‍ എയുടെ ഭൂമി ഒഴിപ്പിച്ചു. കലക്ടറുടെയും ജില്ലാ പൊലീസ്‌ സൂപ്രണ്ടിന്‍റെയും നേതൃത്വത്തിലാണ്‌ പൊലീസ്‌ കൈയേറ്റമൊഴിപ്പിക്കുന്നതിനായി സ്ഥലത്തെത്തിയത്‌.

ശ്രേയാംസ്കുമാറിന്‍റെ ഭൂമി സര്‍ക്കാരിന്‍റേതാണെന്ന് ജില്ലാ കളക്ടര്‍ പി ഭാസ്ക്കരന്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ആദിവാസികളെ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൈയേറിയ ഭൂമിയില്‍ ആദിവാസികള്‍ കെട്ടിയ കുടിലുകള്‍ പൊലീസ് അടിച്ചു തകര്‍ത്തു.

ചെറിയ തോതില്‍ പൊലീസ് ബലപ്രയോഗം നറ്റത്തിയതിനു ശേഷമാണ്‌ കൈയേറ്റക്കാരെ ഒഴിപ്പിച്ചത്‌. ഭൂമി കയ്യേറിയ ആദിവാസി ക്ഷേമ സമിതി നേതാവ്‌ കെ കെ ഭാസ്കരന്‍ ഉള്‍പ്പെടെ മുപ്പതോളം പേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു നീക്കി.

അതേസമയം ഇന്നലെ ആദിവാസി ക്ഷേമ പ്രവര്‍ത്തകര്‍ കൈയേറിയ ജില്ലാ പ്രസിഡന്‍റ് ജോര്‍ജ് പോത്തന്‍റെ സ്ഥലവും, ഹാരിസണ്‍ മലയാളം ലിമിറ്റഡിന്‍റെ സ്ഥലവും സര്‍ക്കാരിന്‍റെ ഭൂമിയല്ല എന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ശ്രേയാംസ് കുമാറിന്‍റെ കൈയേറ്റ ഭൂമിയിലും, ജോര്‍ജ് പോത്തന്‍റെ ഇന്നലെ കൈയെറിയ ഭൂമിയിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍