ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മനോജിനെയും ശിവരാമനെയും കോണ്‍‌ഗ്രസിന് വേണ്ട? (No recommendation on former CPI-M MPs: Mohsina)
Bookmark and Share Feedback Print
 
PRO
കോണ്‍‌ഗ്രസ് പാളയത്തിലേക്ക് ചേക്കേറാമെന്ന മോഹവുമായി സിപി‌എം അംഗത്വം രാജിവെച്ച കെ‌ എസ് മനോജിനെയും എസ് ശിവരാമനെയും കോണ്‍ഗ്രസിനും വേണ്ട. ഇരുവരെയും കോണ്‍ഗ്രസിലേക്ക് എടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ നിന്ന് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കി. ഇക്കാര്യത്തെക്കുറിച്ച് തനിക്ക് യാതൊരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്നാണ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സീന കിദ്വായ് വ്യക്തമാക്കിയത്.

ഏതാനും നാളുകള്‍ക്ക് മുമ്പ് സിപി‌എം വിട്ട ഇരുവരും കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത് സംബന്ധിച്ച് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇവരുടെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ സംസ്ഥാനത്ത് സജീവമായിരിക്കെയാണ് കിദ്വായിയില്‍ നിന്നും നിരാശാജനകമായ പ്രസ്താവന ഉണ്ടായിരിക്കുന്നത്. അതേസമയം ഇവരെ പാര്‍ട്ടിയില്‍ എടുക്കാനുള്ള സാധ്യത കിദ്വായ് തള്ളിക്കളഞ്ഞില്ല.
PRO


ഇരുവരുടെയും പാര്‍ട്ടി പ്രവേശനം സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യുന്നുണ്ടെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങളുടെ മറുപടി. സിപി‌എം വിട്ടുപോരുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ വിഐപി ട്രീറ്റ്മെന്‍റ് നല്‍കുന്നതിനോട് കോണ്‍ഗ്രസിലെ ഒരു വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. എ പി അബ്ദുള്ളക്കുട്ടിയുടെ വരവോടെ കണ്ണൂര്‍ ഘടകത്തിലുണ്ടായ പ്രശ്നങ്ങളാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

ശിവരാമനെയും കെ ‌എസ് മനോജിനെയും തിടുക്കപ്പെട്ട് തിരികെയെടുത്താല്‍ കെ മുരളീധരനെതിരെ സ്വീകരിച്ചിരിക്കുന്ന പ്രതിരോധം വെള്ളത്തിലാകുമെന്നാണ് കെപിസിസി നേതാക്കളുടെ ആശങ്ക. അതുകൊണ്ട് തന്നെ വിഷയത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്ന അഭിപ്രായത്തിലാണ് കോണ്‍ഗ്രസ്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍