ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » തടിയന്‍റവിട നസീറിനെ എന്‍ഐഎ ചോദ്യം ചെയ്തു (NIA questioned Thadiyantevida Naseer)
Bookmark and Share Feedback Print
 
കോഴിക്കോട് ഇരട്ട സ്ഫോടനമുള്‍പ്പെടെയുള്ള തീവ്രവാദ കേസുകളില്‍ പ്രതിയായ തടിയന്‍റവിട നസീറിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) ചോദ്യം ചെയ്തു. എന്‍ ഐ എ ഉദ്യോഗസ്ഥന്‍ മുകേഷ്‌ സിംഗിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്‌ നസീറിനെ ബംഗളുരുവിലെ ജയിലില്‍ ചോദ്യം ചെയ്തത്‌.

ചോദ്യം ചെയ്യല്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ കേസ്‌ ഡയറിക്കൊപ്പം കേസ്‌ പരിഗണിക്കുന്ന കൊച്ചിയിലെ സിബിഐ കോടതിയില്‍ ഹാജരാക്കി. ബുധനാഴ്ച നസീറിനെ കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കാനുള്ള പ്രൊഡക്ഷന്‍ വാറണ്‌ട്‌ പുറപ്പെടുവിച്ചിട്ടുണ്ട്.

നസീറില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട്‌ സ്ഫോടനത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച നാല്‌ പേരെ ഉടന്‍ പിടികൂടാനാവുമെന്ന്‌ എന്‍ ഐ എ സംഘം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനിടെ കോഴിക്കോട് ഇരട്ട സ്ഫോടനം, കളമശ്ശേരി ബസ് കത്തിക്കല്‍ കേസുകളില്‍ ഉള്‍പ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന മറ്റൊരു സുപ്രധാന പ്രതിയായ അബ്ദുള്‍ ഹാലിമിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍