ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കൈയേറ്റം ഒഴിപ്പിക്കലിനെതിരെ മൂന്നാറില്‍ പണിമുടക്ക് (Trade unions strike at munnar on encroachment evacuation)
Bookmark and Share Feedback Print
 
മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ പണിമുടക്ക്. സി ഐ ടി യു പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.

എ ഐ ടി യു സി യുടെ നേതൃത്വത്തിലാണ് പണിമുടക്കെങ്കിലും ഐ എന്‍ ടി യു സിയുടെ പിന്തുണയുണ്ട്. ടാറ്റ നിര്‍മ്മിച്ച തടയണകള്‍ പൊളിയ്ക്കരുതെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസങ്ങളില്‍ സിപിഐ, കോണ്‍ഗ്രസ്‌- പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അതേസമയം, പണിമുടക്ക് ടാറ്റ സ്പോണ്‍സേഡ് ചെയ്തതാണെന്ന് ആരോപണമുണ്ട്.

കൂടാതെ സി പി ഐ ദേശീയ കൌണ്‍സില്‍ അംഗവും നിയമസഭാ മുന്‍ സ്പീക്കറുമായ സി എ കുര്യനും ടാറ്റയ്ക്ക് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. ടാറ്റ നല്കിയ വീടുകള്‍ തിരിച്ചു നല്കേണ്ടതില്ലെന്നും ഡാമുകള്‍ പൊളിക്കേണ്ടതില്ലെന്നും കുര്യന്‍ ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍