തിരുവനന്തപുരം, തിങ്കള്‍, 8 ഫെബ്രുവരി 2010( 12:43 IST )
PRO
PRO
പാര്‍ട്ടിയുടെ തൊഴിലാളി സംഘടന നേതാക്കള്‍ക്ക് ടാറ്റ വീടുകള്‍ നല്കിയതിനെക്കുറിച്ച് അറിയില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാറില്‍ ടാറ്റ നിര്‍മ്മിച്ച ഡാമുകള്‍ അനധികൃതമാണെങ്കില്‍ അത് പൊളിച്ചു നീക്കണമെന്ന് തന്നെയാണ് പാര്‍ട്ടി നിലപാട്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.
അതിനിടെ ടാറ്റയുടെ ഡാമുകള്‍ പൊളിച്ചു നീക്കുന്നതിനെതിരെ സി പി ഐ ദേശീയ കൌണ്‍സില്‍ അംഗം സി എ കുര്യന്‍ രംഗത്തു വന്നിരുന്നു. ടാറ്റ നല്കിയ വീടുകള്‍ നേതാക്കള്‍ തിരികെ നല്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.