ഭൂമി കൈയേറ്റത്തിന് മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ ആദിവാസികളെ ഉപയോഗിക്കുകയാണെന്ന് ചെങ്ങറ സമര സമിതി നേതാവ് ളാഹ ഗോപാലന്‍. ഭൂമി എവിടെ പിടിച്ചെടുത്താലും ആദ്യം അത് ആദിവാസികളുടേതെന്ന് പറയുകയും പിന്നീട് അത് രാഷ്ട്രീയ നേതാക്കള്‍ പിടിച്ചെടുക്കുകയാണെന്നും ഗോപാലന്‍ പറഞ്ഞു.
വയനാട്ടില്‍ ആദിവാസി ക്ഷേമ സമിതിയുടെ കൈയേറ്റത്തെക്കുറിച്ച് ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് സംസാരിക്കവെയാണ് ളാഹ ഗോപാലന്‍ ഇങ്ങനെ പറഞ്ഞത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരുതിക്കൂട്ടി ഒരുക്കിയ നാടകമാണ് ഇത്. ആന്‍റണി സര്‍ക്കാരിന്‍റെ കാലത്ത് പട്ടയം കിട്ടിയ ആളുകള്‍ ചിന്നക്കനാലില്‍ കൈയേറിയപ്പോള്‍ ആളുകളെ അടിച്ചിറക്കുകയും ആ സ്ഥലം സി പി എംകാര്‍ കൈയേറുകയും ചെയ്തിരുന്നു.