ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കേരള ചീഫ് ജസ്റ്റിസ്: ഗൌഡയ്ക്ക് സാധ്യത (Gowda may be next chief Justice of Kerala)
Bookmark and Share Feedback Print
 
PRO
കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി കര്‍ണ്ണാടകയിലെ മുതിര്‍ന്ന ജഡ്ജി വി ഗോപാല ഗൌഡ നിയമിതനായേക്കും. സുപ്രീംകോടതി കൊളീജിയം അടുത്തുതന്നെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

ഗൌഡയ്ക്കൊപ്പം ചെന്നൈയിലെ മുതിര്‍ന്ന ജഡ്ജി എഫ്‌എം ഇബ്രാഹിം കലീഫുള്ളയുടെയും പേരുകള്‍ സുപ്രീംകോടതി കൊളീജിയം പരിഗണിക്കുന്നുണ്ട്. നിലവില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായ എസ്‌‌ ആര്‍ ബെന്നൂര്‍മഠ് ഈ വെള്ളിയാഴ്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ചീഫ് ജസ്റ്റിസിനെ നിയമിക്കേണ്ടിവരുന്നത്.

കര്‍ണാടകയിലെ മുതിര്‍ന്ന ജഡ്‌ജിയായിരുന്ന ബെന്നൂര്‍മഠ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ പതിനെട്ടിനാണ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി നിയമിതനായത്‌. പുതിയ ചീഫ് ജസ്റ്റിനെ സുപ്രീംകോടതി കൊളീജിയം തീരുമാനിച്ച ശേഷം നിയമനത്തിനുള്ള ശുപാര്‍ശ രാഷ്‌ട്രപതിക്ക്‌ കൈമാറും

1975 ല്‍ അഭിഭാഷകനായി എന്‍‌റോള്‍ ചെയ്ത ഗൌഡ 97 ല്‍ കര്‍ണ്ണാടക ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. രണ്ടു വര്‍ഷത്തിന് ശേഷം 1999 ല്‍ സ്ഥിരം ജഡ്ജിയുമായി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍