ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » തീ പിടിത്തം: വിദഗ്ധ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു (Kodiyeri seeks expert report over karunagappally fire accident)
Bookmark and Share Feedback Print
 
PRO
കരുനാഗപ്പള്ളിയില്‍ വാതകടാങ്കര്‍ അപകടത്തില്‍ പെട്ടുണ്ടായ തീ പിടിത്തത്തില്‍ രണ്ട് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ഫോടക സ്വഭാവമുള്ള അപകടമായതിനാല്‍ ഈ രംഗത്തെ വിദഗ്ധര്‍ തന്നെ ഇക്കാര്യം അന്വേഷിക്കേണ്ടതുണ്ടെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. കം‌പ്ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്സിനോട് ഇക്കാര്യം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടും ശേഖരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ പര്യാപ്തമായ തരത്തില്‍ പൊലീസിനെയും അഗ്നിശമനസേനയെയും നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കരുനാഗപ്പള്ളിയിലെ നാശനഷ്ടത്തിന്‍റെ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രനും ആഭ്യന്തര മന്ത്രിയോടൊപ്പം സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍