ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കഞ്ചാവു കൃഷി: ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ (Ganja farm in forest: Forest dept. suspend four)
Bookmark and Share Feedback Print
 
PRO
പെരിയാര്‍ വനത്തിലെ കഞ്ചാവ് കൃഷിക്ക് കൂട്ടുനിന്നതിന്‍റെ പേരില്‍ അഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വമാണ് ഇക്കാര്യം അറിയിച്ചത്. ഒരു ഫോറസ്റ്ററെയും നാലു ഗാര്‍ഡുമാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്.

കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വനം മന്ത്രി. കേരളത്തിലെ വനമേഖലയില്‍ നിന്ന് സംഘടിത കഞ്ചാവ് കൃഷി തുടച്ചുനീക്കാന്‍ കഴിഞ്ഞതായി മന്ത്രി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെയായിരുന്നു പെരിയാര്‍ വനത്തിലെ കഞ്ചാവ് കൃഷിയെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി ഉത്തരവിട്ടത്.

കഞ്ചാവ് മാഫിയകളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാരിന്‍റേതെന്ന് മന്ത്രി വ്യക്തമാക്കി. കഞ്ചാവ് കൃഷിയെക്കുറിച്ച് വിവരം നല്‍കുന്ന പൊതുജനങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍