ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കോഴിക്കോട് സ്റ്റേഡിയത്തിന് ഇഎംഎസിന്‍റെ പേര് (Calicut Stadium renamed in CM's honour)
Bookmark and Share Feedback Print
 
PRO
കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്‍റെ പേര് മാറ്റുന്നതിലെ തര്‍ക്കത്തിന് വിരാമം. കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിന്‍റെ പേരിലാണ് ഇനി കോഴിക്കോട് സ്റ്റേഡിയം അറിയപ്പെടുക. കോഴിക്കോട് കോര്‍പ്പറേഷനാണ് സ്റ്റേഡിയത്തിന് ഇ എം എസിന്‍റെ പേര് നല്‍കിയത്.

അഞ്ച് വര്‍ഷം മുന്‍പാണ് സ്റ്റേഡിയത്തിന്‍റെ പേര് മാറ്റാനുള്ള നടപടി ക്രമങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ തുടക്കമിട്ടത്. എന്നാല്‍, സ്റ്റേഡിയത്തിന് ഒളിമ്പ്യന്‍ അബ്ദുള്‍ റഹ്‌മാന്‍റെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് ഏതാനും പേര്‍ രംഗത്തെത്തിയതോടെയാണ് സ്റ്റേഡിയത്തിന്‍റെ പേര് മാറ്റല്‍ ഇതുവരെ നടക്കാതിരുന്നത്.

ഇ എം എസിന്‍റെ ജന്മദേശമായ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഫുട്ബോള്‍ പ്രേമികളുടെ സമ്മര്‍ദ്ദ ഫലമായാണ് സ്റ്റേഡിയത്തിന് അദ്ദേഹത്തിന്‍റെ പേരിടാന്‍ കോര്‍പ്പറേഷനെ പ്രേരിപ്പിച്ചത്. പ്രമുഖ ഫുട്ബോള്‍ ക്ലബ്ബായ വിവ കേരളയുടെ ഐ ലീഗ് മത്സരങ്ങള്‍ നടക്കുന്നത് കോഴിക്കോട് സ്റ്റേഡിയത്തിലാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍