ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » തീപിടുത്തം: കൂടുതല്‍ അന്വേഷണം നടത്തും (More enquiry should be conducted on Karunagappally fire accident)
Bookmark and Share Feedback Print
 
PRO
കരുനാഗപ്പള്ളി തീ പിടുത്തത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പ്രദേശവാസികള്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയാ‍യിരുന്നു കോടിയേരി. നേരത്തെ അദ്ദേഹം പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നവരെ സന്ദര്‍ശിച്ചിരുന്നു. കോടിയേരിയെക്കൂടാതെ മന്ത്രിമാരായ പികെ ശ്രീമതി, പി കെ ഗുരുദാസന്‍ എന്നിവര്‍ ആശുപത്രിയില്‍ പൊള്ളലേറ്റവരെ സന്ദര്‍ശിച്ചു.

പൊള്ളലേറ്റവരെ എയര്‍കണ്ടീഷന്‍ ചെയ്ത പ്രത്യേക ഐസിയുവിലേക്ക് മാറ്റാന്‍ ഏര്‍പ്പാടു ചെയ്തതായി ആരോഗ്യമന്ത്രി പികെ ശ്രീമതി പറഞ്ഞു. നിലവില്‍ ലഭ്യമാകുന്ന മികച്ച ചികിത്സയാണ് മെഡിക്കല്‍ കോളേജില്‍ ഇവര്‍ക്ക് നല്‍കുന്നതെന്നും കൂടുതല്‍ മരുന്നുകളും മറ്റും ആവശ്യമെങ്കില്‍ വാങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പികെ ശ്രീമതി പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍