തിരുവനന്തപുരം, വ്യാഴം, 26 നവംബര്‍ 2009( 14:56 IST )
PRO
സംസ്ഥാന പോലീസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് എസ്‌ഐ ആയി ഗ്രേഡ് പ്രമോഷന്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസുകാര്‍ക്ക് അന്വേഷണമികവിനുള്ള ബഹുമതിയായ ബാഡ്ജ് ഓഫ് ഓണര്‍ നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് ഇതാദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കോണ്‍സ്റ്റബിളായി സര്‍വ്വീസില്‍ കയറിയവര്‍ക്ക് എസ്‌ഐ ആയി റിട്ടയര്‍ ചെയ്യാനുള്ള സൌകര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇതാദ്യമായാണ് പൊലീസുകാര്‍ക്ക് അന്വേഷണ മികവിന് ബഹുമതികള്‍ ഏര്‍പ്പെടുത്തുന്നത്. ഇരുപത് പൊലീസ് ഉദ്യോഗസ്ഥരാണ് ഈ ബഹുമതിക്ക് അര്‍ഹരായത്. പൊലീസിന്‍റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സ്തുത്യര്‍ഹമായ സേവനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കാനുമാണ് ബഹുമതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.