ഇമിഗ്രേഷന്‍ നിയമം ഭേദഗതി ചെയ്തുള്ള ബില്‍ ഉടന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര പ്രവാസി കാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സഹായകരമായ വിധത്തിലായിരിക്കും പരിഷ്കരണമെന്നും മന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ ഗള്‍ഫ് നാടുകളിലെ നയതന്ത്ര പ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് പെന്‍ഷന്‍ തുക ലഭ്യമാക്കുന്ന പദ്ധതി ഉടന്‍ നടപ്പാക്കും. അനധികൃത കുടിയേറ്റങ്ങള്‍ തടയുന്നതിനായി സംസ്ഥാന സര്‍ക്കാരുകളുടെ സഹായം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
പ്രവാസി ഭീമ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഒപ്പം തൊഴില്‍ദാതാക്കളുടെ സഹകരണത്തോടെ പ്രവാസികള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.