ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കരുണാകരന്‍ ആശുപത്രി വിട്ടു (Karunakaran discharged from hospital)
Bookmark and Share Feedback Print
 
PRO
കടുത്ത പനിയെ തുടര്‍ന്ന് രണ്ടാഴ്ചയായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ വീട്ടിലേക്ക് മടങ്ങി. രാവിലെ പതിനൊന്നരയോടെയാണ് കരുണാകരന്‍ ആശുപത്രി വിട്ടത്.

മകന്‍ കെ മുരളീധരന്‍റെ കൈപിടിച്ചാണ് ലീഡര്‍ ആശുപത്രിക്ക് വെളിയിലേക്ക് വന്നത്. നന്ദന്‍‌കോട്ടെ വസതിയായ കല്യാണിയിലേക്കാണദ്ദേഹം പോയത്. രണ്ടാഴ്ചത്തേക്കു കൂടി ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് പൂര്‍ണ്ണവിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ടാകും.

പനിയും ശ്വാസതടസവും ബാധിച്ച കെ കരുണാകരനെ കഴിഞ്ഞ 12 നാണ് അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ മണിക്കൂറുകളില്‍ രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറഞ്ഞും കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവ് കൂടിയുമുള്ള അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. പിന്നീട് ക്രമേണ ആരോഗ്യനില മെച്ചപ്പെടുകയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍