തിരുവനന്തപുരം, വ്യാഴം, 26 നവംബര്‍ 2009( 10:57 IST )
PRO
വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദര്‍ന്‍ അടിയന്തര യോഗം വിളിച്ചു. പതിനൊന്നരയ്ക്ക് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുക.
ഭക്‍ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി സി ദിവാകരന്‍. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. സര്‍ക്കാര്‍ ഇടപെട്ട് കുറഞ്ഞ വിലയ്ക്ക് പച്ചക്കറികള്‍ വിതരണം ചെയ്യുന്ന കാര്യമായിരിക്കും യോഗത്തില്‍ പ്രധാന ചര്‍ച്ച. പച്ചക്കറി വിതരണത്തിനായി സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ സ്റ്റാളുകള്‍ ആരംഭിക്കുന്നതും യോഗം ചര്‍ച്ച ചെയ്യും
അവശ്യസാധനങ്ങളും പഞ്ചസാര പച്ചക്കറി തുടങ്ങിയവയുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യോഗം. കഴിഞ്ഞ ദിവസം വിലക്കയറ്റത്തെക്കുറിച്ച് ഭക്‍ഷ്യമന്ത്രി സി ദിവാകരന്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമാകുകയും ചെയ്തിരുന്നു.