പത്തനംതിട്ട, ബുധന്‍, 25 നവംബര്‍ 2009( 12:09 IST )
PRO
ഭാസ്കര കാരണവര്‍ കൊലക്കേസിലെ മുഖ്യപ്രതിയും മരുമകളുമായ ഷെറിനെ അടുത്ത മാസം ഒമ്പതുവരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷെറിന്‍റെ റിമാന്‍ഡ് കാലാവധി അടുത്തമാസം ഒമ്പതുവരെ നീട്ടിയത്.
കഴിഞ്ഞ ആഴ്ച ഷെറിനെ ചെങ്ങന്നൂര്‍ ചെറിയനാടുള്ള വീട്ടില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ചോദ്യം ചെയ്തപ്പോള്‍ പരസ്‌പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതിനാല്‍ ഷെറിനെ നുണപരിശോധനയ്‌ക്ക് വിധേയയാക്കുകയും ചെയ്‌തിരുന്നു. നുണപരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിക്കും.
അതേ സമയം കേസിലെ രണ്ടു മുതല്‍ നാലുവരെയുള്ള പ്രതികളായ കോട്ടയം കുറിച്ചി സചിവോത്തമപുരം കോളനി കാലായില്‍ വീട്ടില്‍ ബാസിത് അലി എന്ന ബിബീഷ് ബാബു (25), എറണാകുളം പുതിയ റോഡ് ജംഗ്ഷന് സമീപം കുറ്റിക്കാട്ടുകര നിഥിന്‍ നിലയത്തില്‍ ഉണ്ണി എന്ന നിഥിന്‍ (28), ഏലൂര്‍ പാതാളം പാലത്തിങ്കല്‍ ഷാനു റഷീദ് (24) എന്നിവരുടെ രേഖാചിത്രങ്ങള്‍ പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ബാസിതിനെയും സംഘാംഗങ്ങളെയും കണ്ടെത്തുന്നതിനായി രണ്ടാഴ്ചയായി സംസ്ഥാന പൊലീസ് കര്‍ണാടക പൊലീസിന്റെ സഹായത്തോടെ ബാംഗ്ളൂരില്‍ അന്വേഷണം നടത്തിവരികയാണ്. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബാസിതിന്റെ നിരവധി കൂട്ടാളികളെ കണ്ടെത്തി ഇതിനകം ചോദ്യം ചെയ്തു.