ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മുരളി കോണ്‍ഗ്രസ് നേതാക്കളെ കണ്ടു (Muraleedharan met Congress leaders)
Bookmark and Share Feedback Print
 
പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുമായും കെ പി സി സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയുമായും കെ മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവിന്‍റെ വസതിയിലെത്തിയാണ് മുരളീധരന്‍ പ്രതിപക്ഷ നേതാവിനെ കണ്ടത്. ഈ സമയത്ത് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയോടൊപ്പമുണ്ടായിരുന്നു.

കോണ്‍ഗ്രസിലേക്കുള്ള തന്‍റെ മടങ്ങിവരവിന് സംസ്ഥാനത്തു നിന്നുള്ള തടസങ്ങള്‍ നീക്കുന്നതിനാണ് രണ്ട് നേതാകളുമായും കെ മുരളീധരന്‍ ചര്‍ച്ച നടത്തിയത്. മുരളീധരന്‍റെ മടങ്ങിവരവിന് ഏറ്റവും കൂടുതല്‍ തടസം നില്‍ക്കുന്ന നേതാക്കളാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. ഈ സാഹചര്യത്തിലാണ് ഇരു നേതാക്കളുമായും മുരളീധരന്‍ ചര്‍ച്ച നടത്തിയതെന്നുവേണം കരുതാന്‍. മുരളിയുടെ മടങ്ങിവരവിന് ഉമ്മന്‍ചാണ്ടിക്ക് മൌന സമ്മതമാണ് എന്നും സൂചനകളുണ്ട്.

നേരത്തെ കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി വക്താവ് മൊഹ്സിന കിദ്വായിയെ കണ്ട് കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്ത് കെ പി സി സിക്ക് കൈമാറിയതായും സംസ്ഥാന നേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും മൊഹ്സിന പ്രസ്താവിച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാന നേതാക്കളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമാണ് മുരളീധരന്‍ നടത്തുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍