ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » 15 പ്രിന്‍സിപ്പല്‍‌മാരെ സസ്പെന്‍ഡ് ചെയ്തു (HS directorate suspends 15 Principals)
Bookmark and Share Feedback Print
 
പ്ലസ്‌ വണ്‍ പ്രവേശനത്തിനുള്ള ഏകജാലക പ്രവേശന സമ്പ്രാദായത്തില്‍ ക്രമക്കേട് നടത്തിയ എയ്ഡഡ് സ്കൂളുകളിലെ 15 പ്രിന്‍സിപ്പള്‍മാരെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് സസ്പെന്‍ഡ് ചെയ്തു. ഏകജാലക സംവിധനം മറികടന്ന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്നും ഹയയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി എം എം ബേബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കാന്‍ തീരുമാനിച്ചത്.

അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക്‌ പ്രവേശനം നല്‍കാതിരിക്കുകയും പ്രവേശനത്തെ സംബന്ധിച്ച്‌ സര്‍ക്കാരിനു കൈമാറേണ്ട രേഖകള്‍ നല്‍കാതിരിക്കുകയും ചെയ്‌ത 15 എയ്ഡഡ്‌ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ക്കെതിരെയാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് നടപടിയെടുത്തത്.

ഏകജാലക സംവിധാനത്തിലൂടെ നികത്തേണ്ട മെറിറ്റ്‌ സീറ്റുകളില്‍ ഇവര്‍ സ്വന്തം നിലയ്ക്കു 339 വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചുവെന്നാണ്‌ ഹയര്‍ സെക്കന്‍ഡറി വകുപ്പ്‌ കണ്ടെത്തിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍