ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » തീര്‍ത്ഥാടകര്‍ക്ക് ശബരിജലം ഇന്നു മുതല്‍ (Forest Dept's Sabari water will available from today)
Bookmark and Share Feedback Print
 
PRO
ശബരിമല തീര്‍ത്ഥാടകര്‍ക്കായി വനംവകുപ്പ് ഏര്‍പ്പെടുത്തിയ ശബരിജലം കുപ്പിവെള്ളം ഇന്നുമുതല്‍ വിതരണം ചെയ്യും. കഴിഞ്ഞവര്‍ഷം പദ്ധതി നടപ്പാക്കാനായിരുന്നു ലക്‍ഷ്യമിട്ടിരുന്നതെങ്കിലും തുടക്കത്തില്‍ ശബരിതീര്‍ഥം എന്ന പേരിലുണ്ടായ തര്‍ക്കവും പിന്നീട്‌ ഐ എസ്‌ ഐ അംഗീകാരം ലഭിക്കാനുണ്ടായ കാലതാമസവും പദ്ധതി നീണ്ടുപോകാനിടയാക്കുകയായിരുന്നു.

തുടക്കത്തില്‍ അഴുതക്കടവ്‌ മുതല്‍ പമ്പ വരെയുള്ള കാനനപ്പാതയിലെ ഇക്കോ ഡെവലപ്‌മെന്റ്‌ കമ്മിറ്റിയംഗങ്ങള്‍ നടത്തുന്ന സേവനകേന്ദ്രങ്ങള്‍ വഴിയായിരിക്കും വില്‍പ്പന. 15 രൂപയ്ക്കാണ് ശബരീജലം തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാക്കുക.

വെള്ളം ഉപയോഗിച്ച ശേഷം ഒഴിഞ്ഞ ബോട്ടില്‍ അടുത്ത കേന്ദ്രത്തില്‍ നല്‍കുമ്പോള്‍ ഒരു രൂപ ലഭിക്കും. ഇങ്ങനെ കിട്ടുന്ന പ്ലാസ്‌റ്റിക്‌ ബോട്ടിലുകള്‍ വനംവകുപ്പ്‌ ഒന്നിച്ചു ശേഖരിച്ചു നശിപ്പിക്കും. ഇത് പരിസ്ഥിതിയ്ക്ക് ഗുണകരമാവുമെന്നാണ് വനം വകുപ്പിന്‍റെ പ്രതീക്ഷ. ഓരോ തീര്‍ഥാടനകാലത്തും ലക്ഷക്കണക്കിനു പ്ലാസ്‌റ്റിക്‌ കുപ്പികളാണ്‌ ഉപയോഗിച്ച ശേഷം തീര്‍ഥാടകര്‍ വനത്തില്‍ ഉപേക്ഷിക്കുന്നത്‌. ഇതു വലിയ മാലിന്യപ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കിയിരുന്നു.

ശബരിമല പൂങ്കാവനത്തോടു ചേര്‍ന്നു കോരുത്തോട്‌ മൂഴിക്കല്‍ കുറ്റിക്കയത്ത്‌ പുണ്യനദിയായ അഴുതയുടെ തീരത്ത്‌ 25 ലക്ഷം രൂപ ചെവില്‍ നിര്‍മിച്ച പ്ലാന്‍റിലാണ് ശബരിജലം നിര്‍മിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍