ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » അപ്പുമാരാര്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു (Appumarar Award announced)
Bookmark and Share Feedback Print
 
PRO
2009 ലെ അപ്പുമാരാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി എം‌എ ബേബിയാണ് ഇക്കാര്യം അറിയിച്ചത്. പടുവിലായി അച്യുതമാരാര്‍, കൊമ്പത്ത് കുട്ടപ്പണിക്കര്‍ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.

കണ്ണൂരിലെ പടുവിലായിയില്‍ ക്ഷേത്രവാദ്യകലാരംഗത്ത് അറുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആളാണ് പടുവിലായി അച്യുതമാരാര്‍ .ചെണ്ടമേളം, തായമ്പക, പാണി, കളമെഴുത്തിനുള്ള ഈടും കൂറും തുടങ്ങിയ മേഖലകളില്‍ ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

കുറുങ്കുഴല്‍ വാദനത്തില്‍ അഗ്രഗണ്യനാണ് 64 വര്‍ഷമായി മേളരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന കൊമ്പത്ത് കുട്ടപ്പണിക്കര്‍. നാഗസ്വരവാദനത്തിലും നിപുണനാണ് ഇദ്ദേഹം.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുതാണ് അവാര്‍ഡ്. കേരള സംഗീതകലാ അക്കാദമി ചെയര്‍മാന്‍റെ ചുമതല വഹിക്കുന്ന കെഎം രാഘവന്‍ നമ്പ്യാര്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, ജോര്‍ജ്ജ് എസ് പോള്‍, മാര്‍ഗ്ഗി സതി, സാംസ്‌കാരിക വകുപ്പു സെക്രട്ടറി ഡോ.വേണു എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്‌കാര ജേതാക്കളെ നിര്‍ണ്ണയിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍