തിരുവനന്തപുരം, ചൊവ്വ, 24 നവംബര്‍ 2009( 20:16 IST )
PRO
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യബസുകള്‍ നടത്തിയ പണിമുടക്ക് പൂര്‍ണം. വടക്കന്‍ ജില്ലകളിലും, മധ്യകേരളത്തിലും പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു.
എന്നാല്‍ തെക്കന്‍ ജില്ലകളില്‍ സമരം കാര്യമായി ബാധിച്ചിട്ടില്ല. സ്വകാര്യ വാഹനങ്ങളും സമാന്തരസര്‍വ്വീസുകളും ആശ്രയിച്ചായിരുന്നു ജനങ്ങളുടെ യാത്ര. ചില റൂട്ടുകളില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തി. കൊച്ചി, ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ അതിരൂക്ഷമായ യാത്രാക്ലേശം അനുഭവപ്പെട്ടു. കൊച്ചിയില്‍ സമാന്തര സര്‍വ്വീസുകാര്‍ രംഗത്തിറങ്ങിയെങ്കിലും ഇവര്‍ ബസ് നിരക്കിന്‍റെ മൂന്ന് മടങ്ങ് വരെയാണ് അധികം വാങ്ങിയത്.
കെഎസ്‌ആര്‍ടിസിയുടെ കുത്തക അവസാനിപ്പിക്കുക, മിനിമം യാത്രാനിരക്ക് വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്.