ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചു: സി ദിവാകരന്‍ (C Divakaran accuses media of diverting his statements)
Bookmark and Share Feedback Print
 
PRO
കേരളത്തില്‍ വിലക്കയറ്റമില്ലെന്ന് താന്‍ അഭിപ്രായപ്പെട്ടതായ വാര്‍ത്ത മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് ഭക്‍ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി സി ദിവാകരന്‍ പറഞ്ഞു. ഭക്‍ഷ്യധാന്യങ്ങളുടെ വില കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടും കേരളത്തില്‍ കാര്യമായ പ്രതിഷേധം ഇല്ലാത്തതിനെക്കുറിച്ചായിരുന്നു താന്‍ പരാമര്‍ശിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

കല്‍‌പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസമാണ് മന്ത്രിയുടേതായ പ്രസ്താവന മാധ്യമങ്ങളില്‍ വന്നത്. ഹോട്ടലുകളിലെ തിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തില്‍ വിലക്കയറ്റം ഇല്ലെന്ന മന്ത്രിയുടെ പരാമര്‍ശം. വിലകൂടിയാലും ആളുകള്‍ക്ക് നല്ല ഭക്ഷണം കിട്ടിയാല്‍ മതിയെന്നും കേരളത്തില്‍ എവിടെനിന്നോ പണം പമ്പ് ചെയ്യുന്നുണ്ടെന്നും എവിടെ നിന്നാണെന്ന് അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

പ്രസ്താവനയ്ക്കെതിരെ കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. മന്ത്രി ജനങ്ങളെ പരിഹസിക്കുകയാണെന്നാ‍യിരുന്നു ചെന്നിത്തലയുടെ പ്രതികരണം. തുടര്‍ന്നാണ് മന്ത്രി നേരിട്ട് വിശദീകരണവുമായി എത്തിയത്.

വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2 മാസത്തിനുള്ളില്‍ സംസ്ഥാനത്ത് പുതിയ അമ്പത് മാവേലി സ്റ്റോറുകളും നൂറ് ശബരി സ്റ്റോറുകളും തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍