സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും കെ എസ് യു ജില്ലാനേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തമാസം രണ്ടോടെ പൂര്‍ത്തിയാകും. കെ എസ് യു സംസ്ഥാനഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്.
മൂന്നു മേഖലകളായി തിരിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഉത്തരമേഖലയില്‍ നവംബര്‍ 30നും മധ്യമേഖലയില്‍ ഡിസംബര്‍ ഒന്നിനും ദക്ഷിണ മേഖലയില്‍ ഡിസംബര്‍ രണ്ടിനുമാണ് തെരഞ്ഞെടുപ്പ് നടക്കുക.
മൂന്നു ജില്ലകളില്‍ വനിതകളാകും പ്രസിഡന്‍റുമാര്‍. തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍ എന്നീ ജില്ലകളിലായിരിക്കും കെ എസ് യുവിന് ഇത്തവണ വനിതാസാരഥികളെ ലഭിക്കുക.