ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » പിണറായിയുടെ വീടിന്‍റെ ചിത്രം പുറത്ത് വിടണം: യൂത്ത് കോണ്‍ഗ്രസ് (Youth Congress asks to PB publish Pinarayi's home's picture)
Bookmark and Share Feedback Print
 
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ വീടിനെക്കുറിച്ചുള്ള ചിത്രവിവാദം അവസാനിപ്പിക്കാന്‍ പിണറായിയുടെ യഥാര്‍ത്ഥവീടിന്‍റെ ചിത്രം പുറത്തുവിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് സി പി എം പോളിറ്റ് ബ്യൂറോയ്‌ക്ക് കത്തെഴുതി.

പിണറായിയുടെ വീടിനെക്കുറിച്ച് വിവാദം ഉണ്ടായ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ വീടിന്‍റെ ചിത്രം പ്രസിദ്ധീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം നല്കുന്ന പത്രവും ചാനലും തയ്യാറാകണമെന്നാണ് യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നെറ്റിലൂടെ പ്രചരിച്ച നിര്‍ദോഷമായ ഇ-മെയില്‍ കൈമാറിയതിന്‍റെ പേരില്‍ നിരപരാധികളായ യുവാക്കളെ പൊലീസിനെ ഉപയോഗിച്ചു വേട്ടയാടുന്നതിനു പകരം വീടിന്‍റെ യഥാര്‍ഥ പടം പുറത്തു വിടുകയാണു വേണ്ടതെന്നും യൂത്ത് കോണ്‍ഗ്രസ് കത്തില്‍ പറയുന്നു.

പിണറായിയുടെ വീട് വിവാദയാത്രയ്‌ക്കായി ദിവസവും കോളങ്ങള്‍ ചെലവിടുന്ന പാര്‍ട്ടി പത്രവും ചാനലും യഥാര്‍ഥ വീടിന്‍റെ ചിത്രം പ്രസിദ്ധീകരിക്കാന്‍ ധൈര്യപ്പെടാത്തതില്‍ ദുരൂഹതയുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് കത്തില്‍ ആരോപിക്കുന്നുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍