ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ചെക്പോസ്റ്റില്‍ നടക്കുന്നത് കയ്യേറ്റമല്ല: ധനമന്ത്രി (Thomas Isac justifies checkpost checking)
Bookmark and Share Feedback Print
 
നികുതിവെട്ടിപ്പ് കണ്ടെത്താനുള്ള ശ്രമമാണ് ചെക്പോസ്റ്റുകളില്‍ നടക്കുന്നതെന്നും അതിനെ കയ്യേറ്റമായി ചിത്രീകരിച്ചാല്‍ അംഗീകരിക്കാനാവില്ലെന്നും ധനമന്ത്രി തോമസ് ഐസക്. മാര്‍ബിള്‍ മേഖലയില്‍ 59 ശതമാനം നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് മാര്‍ബിള്‍ കൊണ്ടുവരുന്ന ലോറികള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

സംഘടിതമായി പരിശോധനയെ എതിര്‍ക്കുന്നത് നികുതി വെട്ടിപ്പീനെ പ്രോത്സാഹിപ്പിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വില്‍പനനികുതി ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തോമസ് ഐസക്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍