ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മുല്ലപ്പെരിയാര്‍: ചോര്‍ച്ച വര്‍ദ്ധിച്ചു (Leak increases on mullapperiyar dam)
Feedback Print Bookmark and Share
 
PRO
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചോര്‍ച്ച വര്‍ദ്ധിച്ചതായി കേരളത്തിന്‍റെ വിദഗ്ധസംഘം കണ്ടെത്തി. അണക്കെട്ടിന്‍റെ ബ്ലോക്കുകള്‍, ഫൌണ്ടേഷന്‍ എന്നിവിടങ്ങളിലായി ചെറുതും വലുതുമായ പതിനൊന്ന് ചോര്‍ച്ചകളാണ് സംഘം കണ്ടെത്തിയത്.

ഇറിഗേഷന്‍ ഡിസൈനര്‍ റിസര്‍ച്ച് ബ്യൂറോ ചീഫ് എഞ്ചിനീയര്‍ സി‌എന്‍ സതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡാം പരിശോധിച്ചത്. 5,6,14,20 ബ്ലോക്കുകളിലും 6,7 ബ്ലോക്കുകളിലെ ജോയിന്‍റുകളിലുമാണ് ചോര്‍ച്ച കണ്ടെത്തിയത്.

ജലനിരപ്പ് 136 അടിയായി ഉയര്‍ന്നപ്പോഴാണ് ചോര്‍ച്ച വര്‍ദ്ധിച്ചതെന്ന് സംഘം വ്യക്തമാക്കി. തേക്കടി വനത്തില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് ജലനിരപ്പ് 136 അടിയിലെത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ ജലനിരപ്പ് താഴ്ന്ന് 135.8 അടിയിലെത്തിയിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍