ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » പാലക്കാട്‌ വോട്ടുചോര്‍ച്ച സിപിഎം അന്വേഷിക്കുന്നു (CPM probes into vote leak at Palakkad)
Feedback Print Bookmark and Share
 
PRO
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്‌ മണ്ഡലത്തില്‍ വോട്ടുകുറഞ്ഞതിനെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ സിപിഎം ജില്ലാ കമ്മറ്റി തീരുമാനിച്ചു. എം ബി രാജേഷ്‌ എംപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി. ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗങ്ങളായ പി.മാമിക്കുട്ടി, പി.കെ.സുധാകരന്‍ എന്നിവരാണ്‌ അന്വേഷണം നടത്തുക.

പാര്‍ട്ടിയുടെ വിജയത്തിനായി ചില പ്രവര്‍ത്തകര്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്ന്‌ ആരോപിച്ച്‌ എം ബി രാജേഷ്‌ സിപിഎം ജില്ലാ നേതൃത്വത്തിന്‌ നേരത്തേ പരാതി നല്‍കിയിരുന്നു. പ്രധാനമായും മലമ്പുഴ, പാലക്കാട്‌, കോങ്ങാട്‌ മണ്ഡലങ്ങളിലാണ് സി പി എം വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായതെന്ന് രാജേഷ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2004ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മിലെ എന്‍ എന്‍ കൃഷ്ണദാദ് 90000നു മേലെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ യുവനേതാവായ എം ബി രാജേഷ് കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനിയോട് 1820 വോട്ടിനാ‍ണ് ജയിച്ചത്.

മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലമായ മലമ്പുഴയില്‍ സി പി എമ്മിന്‌ വന്‍തോതില്‍ വോട്ട്‌ കുറഞ്ഞതിനെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്ന്‌ നേരത്തെ സി പി എം സംസ്ഥാനസമിതിയും നിര്‍ദേശിച്ചിരുന്നു. മലമ്പുഴയില്‍ 10,000 വോട്ട്‌ ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു സി പി എമ്മിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ ആകെ കിട്ടിയത്‌ 6,035 വോട്ടുമാത്രമായിരുന്നു.

പാലക്കാട്‌ നിയമസഭാമണ്ഡലത്തില്‍ പാര്‍ട്ടിക്ക്‌ സ്ഥിരമായി കിട്ടിയിരുന്ന വോട്ടുകളില്‍ 7,500 വോട്ടിന്റെ ചോര്‍ച്ചയുണ്ടായി. 3500 വോട്ട്‌ ഭൂരിപക്ഷം കിട്ടുമെന്ന്‌ കരുതിയിരുന്ന കോങ്ങാട്‌ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ്‌. 794 വോട്ട്‌ ലീഡ്‌ നേടുകയും ചെയ്‌തു.

മികച്ച പാര്‍ട്ടി ചട്ടക്കൂട്‌ നിലനില്‍ക്കുന്ന പാലക്കാട്ട്‌ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ പാര്‍ട്ടിക്കായില്ലെന്ന വിമര്‍ശനവുമുണ്ട്‌. മുന്‍ എം.പി. എന്‍ എന്‍ കൃഷ്‌ണദാസ്‌, എ പ്രഭാകരന്‍ തുടങ്ങി ജില്ലയിലെ പ്രമുഖ വി എസ്‌ പക്ഷക്കാര്‍ക്കെതിരെയാണ് രാജേഷ് പരാതി നല്‍കിയിരിക്കുന്നതെന്നാണ് സൂചന.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍