അവഗണനയ്ക്ക് കേന്ദ്രമന്ത്രിമാര്‍ സമാധാനം പറയണം: വിഎസ്
തിരുവനന്തപുരം, ചൊവ്വ, 24 നവംബര്‍ 2009( 14:38 IST )
PRO
കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം അനുവദിക്കാത്തതിന് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ സമാധാനം പറയണമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം വിഴിഞ്ഞത്ത് ഭൂരഹിതര്‍ക്കുള്ള പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു വിഎസ്.
വന്‍കിട ഭൂ ഉടമകള്‍ കയ്യടക്കിവെച്ചിരിക്കുന്ന ഭൂമി കാലാവധി തീരും മുമ്പ് സര്‍ക്കാര്‍ തിരിച്ചുപിടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരലക്ഷം പേര്‍ക്ക് പട്ടയമേളയിലൂടെ പട്ടയം നല്‍കുമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
മന്ത്രിമാരായ കെപി രാജേന്ദ്രന്‍, എം വിജയകുമാര്‍, എസ് ശര്‍മ്മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.