തിരുവനന്തപുരം, ചൊവ്വ, 24 നവംബര്‍ 2009( 10:36 IST )
PRO
PRO
പണിമുടക്ക് സംബന്ധിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകളും സര്‍ക്കാരും തമ്മില്‍ ഇന്ന് ചര്‍ച്ച നടന്നേക്കില്ല. സര്‍ക്കാര്‍ ഔദ്യോഗികമായി സ്വകാര്യ ബസ് ഉടമകളെ ചര്‍ച്ചയ്‌ക്ക് ക്ഷണിക്കാത്തതിനാലാണിത്. തങ്ങളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംസ്ഥാന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയും അറിയിച്ചു.
പണിമുടക്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക താല്പര്യപ്രകാരം ബസ് ഉടമകളെ ഔദ്യോഗികമായി ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചിട്ടില്ലെന്നും ആവശ്യങ്ങളെക്കുറിച്ച് സൌഹാര്‍ദ്ദപരമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും ഗതാഗതമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
പണിമുടക്ക് സംബന്ധിച്ച് ഔദ്യോഗികതലത്തില്‍ ചര്‍ച്ച നടക്കില്ലെന്ന് ഗതാഗതമന്ത്രി ജോസ് തെറ്റയിലും വ്യക്തമാക്കി. സ്വകാര്യ ബസ് സമരത്തെ നേരിടാന്‍ കൂടുതല്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ ഇന്ന് സര്‍വ്വീസ് നടത്തുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ നടത്തുന്ന പണിമുടക്ക് വടക്കന്‍ ജില്ലകളില്‍ ജനങ്ങളെ വലച്ചു. മിക്കയിടങ്ങളിലും കെ എസ് ആര്‍ ടി സി ബസ്സുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. സ്വകാര്യ വാഹനങ്ങളെയും, ടാക്‌സികളെയുമാണ് മിക്കയിടങ്ങളിലും ജനം ആശ്രയിക്കുന്നത്.