കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരുടെ സമ്മേളനം ഇന്നും നാളെയുമായി നടക്കും. കേരള കത്തോലിക്ക സഭയുടെ ആസ്ഥാനകാര്യാലയമായ കൊച്ചിയിലെ പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍ററിലാണ് സമ്മേളനം.
കെ സി ബി സി യുടെ പതിനെട്ട് കമ്മീഷനുകളുടെയും പത്ത് വകുപ്പുകളുടെയും സെക്രട്ടറിമാര്‍ രണ്ടുദിവസത്തെ സമ്മേളനത്തില്‍ സംബന്ധിക്കും.
കെ സി ബി സി പ്രസിഡന്‍റ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസിന്‍റെ അധ്യക്ഷതയിലാണ് സമ്മേളനം ചേരുന്നത്. സമ്മേളനത്തിന് കെ സി ബി സി സെക്രട്ടറി ജനറല്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ ഡോ സ്റ്റീഫന്‍ ആലത്തറ എന്നിവര്‍ നേതൃത്വം നല്‍കും.
ഡിസംബര്‍ മാസത്തില്‍ നടക്കുന്ന കെ സി ബി സി യോഗത്തിനു മുന്നോടിയായിട്ടുള്ള സമ്മേളനത്തില്‍ വിവിധ കമ്മീഷനുകളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുകയും വിലയിരുത്തുകയും അടുത്തവര്‍ഷത്തേക്കുള്ള കര്‍മ്മപദ്ധികള്‍ക്ക് രൂപം നല്‍കുകയും ചെയ്യും.