ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ശബരിയുടെ കാര്‍ ലേലത്തില്‍ വാങ്ങാന്‍ ആളില്ല (No one to take Sabari's car in auction)
Feedback Print Bookmark and Share
 
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രധാനപ്രതി ശബരീനാഥിന്‍റെ ആഡംബര കാറുകള്‍ ലേലത്തില്‍ വാങ്ങാന്‍ ആളില്ല. 15 ലക്ഷം രൂപ മതിപ്പുവിലയിട്ട കാര്‍ ലേലത്തില്‍ പിടിക്കാനെത്തിയവരില്‍ ഒരാള്‍ പോലും മതിപ്പു വിലയില്‍ നിന്നും കൂട്ടി വിളിച്ചില്ല. ലേലത്തില്‍ കാര്‍ പിടിക്കാന്‍ 11 പേരായിരുന്നു എത്തിയത്.

ഹോണ്ട സി ആര്‍ വി ഇനത്തില്‍പ്പെട്ട കാറാണ് ലേലത്തിന് വെച്ചത്. റിസീവര്‍ ഓഫീസിനു മുന്നിലായിരുന്നു ലേലം. 15 ലക്ഷം രൂപ റിസീവര്‍ വിളിച്ചപ്പോള്‍ ആരും പ്രതികരിച്ചില്ല. തുടര്‍ന്ന് സീല്‍ഡ് ക്വട്ടേഷന്‍ പൊട്ടിച്ചപ്പോ
ള്‍ തുക 4,04,488 രൂപ. മതിപ്പുവിലയില്‍ നിന്നും കുറഞ്ഞ വിലയായതിനാല്‍ ലേലം ഉറപ്പിച്ചില്ല. തുടര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ലേല നടപടികള്‍ അവസാനിക്കുകയായിരുന്നു.

ചൊവ്വാഴ്ച ശബരീനാഥിന്‍റെ രണ്ട് കാറുകള്‍ കൂടി ലേലത്തിന് വെയ്ക്കും. പജേറോ കാറിന് 14.25 ലക്ഷവും ഇന്നോവയ്ക്ക് 6.10 ലക്ഷവുമാണ് വിലയിട്ടിരിക്കുന്നത്. ബുധനാഴ്ച ലേലത്തിന് ഒരുങ്ങുന്ന മൂന്ന് ആഡംബരകാറുകള്‍ കൂടി ഇന്നലെ കോടതിവളപ്പില്‍ കൊണ്ടുവന്നിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍