കാരണവര്‍ വധം: ഷെറിനെ ആലപ്പുഴ സബ്‌ജയിലിലേക്ക് മാറ്റി
ആലപ്പുഴ, തിങ്കള്‍, 23 നവംബര്‍ 2009( 17:48 IST )
PRO
PRO
അമേരിക്കന്‍ മലയാളി ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മരുമകള്‍ ഷെറിനെ ആലപ്പുഴ സബ്‌ജയിലിലേക്ക് മാറ്റി. 25 ാം തീയതി വരെയാണ് ആലപ്പുഴ സബ്‌ജയിലിലേക്ക് മാറ്റിയിരിക്കുന്നത്.
പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തില്‍ ഇന്ന് ഷെറിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു ഷെറിനെ ഹാജരാക്കിയത്.
കഴിഞ്ഞ ദിവസം ഷെറിനെ ചെങ്ങന്നൂര്‍ ചെറിയനാടുള്ള വീട്ടില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ചോദ്യം ചെയ്തപ്പോള്‍ പരസ്‌പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതിനാല്‍ ഷെറിനെ നുണപരിശോധനയ്‌ക്ക് വിധേയയാക്കുകയും ചെയ്‌തിരുന്നു. നുണപരിശോധനാ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറും.