ന്യൂഡല്‍ഹി, തിങ്കള്‍, 23 നവംബര്‍ 2009( 15:54 IST )
PRO
PRO
കുട്ടനാട്, ഇടുക്കി പാക്കേജുകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മില്‍ ധാരണയായി. പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മാണം കേന്ദ്ര ജലവിഭവ വകുപ്പിന്‍റെ കീഴില്‍ നടപ്പാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു.
കേന്ദ്രകൃഷി മന്ത്രി ശരദ് പവാര്‍, ജലവിഭവ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ എന്നിവരുമായാണ് സംസ്ഥാനപ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്.
സംസ്ഥാന കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍, ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരാണ് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. ഇവരെക്കൂടാതെ എം പിമാരായ പി ജെ കുര്യന്‍, കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ്, കെ സി വേണുഗോപാല്‍, ജോസ് കെ മാണി, ആന്‍റോ ആന്‍റണി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നതിനെക്കുറിച്ചുള്ള ആശങ്കയും കേരളം കേന്ദ്രത്തെ അറിയിച്ചു. മുഖ്യമന്ത്രി വി എസ് അചുതാനന്ദന്‍റെ അധ്യക്ഷതയില്‍ കഴിഞ്ഞയാഴ്‌ച ചേര്‍ന്ന പ്രോസ്‌പരിറ്റി കൌണ്‍സില്‍ യോഗമാണ് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.