തിരുവനന്തപുരം, തിങ്കള്‍, 23 നവംബര്‍ 2009( 15:27 IST )
PRO
PRO
സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണി മുടക്ക്. സ്വകാര്യ ബസ് ഉടമകളുടെ സംസ്ഥാന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബസ്ചാര്‍ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
ബസ് മിനിമം ചാര്‍ജ് അഞ്ച് രൂപയും കിലോമീറ്റിന് അഞ്ചു പൈസയും ആയി വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇതുകൂടാതെ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കിലും വര്‍ദ്ധന വേണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.
ഡീസല്‍ വില കൂടിയതും സ്പെയര്‍ പാര്‍ട്സുകളുടെ വിലയില്‍ വര്‍ധനവുണ്ടായതും ഈ മേഖലയെ നഷ്‌ടത്തിലാക്കിയെന്നും ബസുടമകള്‍ പറയുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡിസംബര്‍ ഒന്നു മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം.
അതേസമയം, സ്വകാര്യ ബസ് ഉടമകളുമായി നാളെ ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. നാളെ നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക് അനാവശ്യമാണെന്നും ബസ് ഉടമകളുടെ ആവശ്യങ്ങള്‍ ന്യായമല്ലെന്നും മന്ത്രി പറഞ്ഞു.