ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മുല്ലപ്പെരിയാര്‍: വാദം ജനുവരി 19ന് തുടങ്ങും (Mullapperiyar: Argument to begin on January 19)
Feedback Print Bookmark and Share
 
PRO
PRO
കേരളവും തമിഴ്‌നാടും തമ്മിലുള്ള മുല്ലപ്പെരിയാര്‍ കേസിന്‍റെ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്‍റെ വാദം അടുത്തവര്‍ഷം ജനുവരി 19ന് ആരംഭിക്കും. ഇരു സംസ്ഥാനങ്ങളുടെയും ഓരോ സീനിയര്‍ അഭിഭാഷകരുടെ വാദം മാത്രമേ കേള്‍ക്കൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കൂടുതല്‍ തെളിവുകള്‍ പരിശോധിക്കുന്ന കാര്യം വാദം കേള്‍ക്കുന്ന സമയത്ത് പരിഗണിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. കേന്ദ്രസര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. വാദം പൂര്‍ത്തിയാക്കാന്‍ ഒന്‍പത് ദിവസം വേണ്ടി വരുമെന്ന് കേരളവും തമിഴ്‌നാടും കോടതിയെ ബോധിപ്പിച്ചു.

ജസ്റ്റിസ്‌ ഡി കെ ജെയിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ ഉച്ചയ്ക്ക്‌ ചേര്‍ന്നാണ് വാദം തുടങ്ങുന്ന തീയതി സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. മുല്ലപ്പെരിയാര്‍ കേസ്‌ പരിഗണിക്കാന്‍ ഈ മാസം പത്തൊന്‍പതിനാണ്‌ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് കെ ജി ബാലകൃഷ്‌ണന്‍ ഭരണഘടനാ ബെഞ്ചിന് രൂപം നല്‌കിയത്‌.

ജസ്റ്റിസുമാരായ ഡി കെ ജയിന്‍, മുകുന്ദകം ശര്‍മ്മ, ആര്‍ എം ലോധ, ബി സുദര്‍ശന റെഡ്ഡി, ദീപക്‌ വര്‍മ്മ എന്നിവരാണ്‌ ബെഞ്ചിലെ അംഗങ്ങള്‍. ഇതില്‍ ഡി കെ ജയിന്‍, മുകുന്ദകം ശര്‍മ്മ, ആര്‍ എം ലോധ എന്നിവര്‍ നേരത്തെ കേസില്‍ വാദം കേട്ടവരാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പു 136 അടിയില്‍ നിന്ന് 142 അടിയായി ഉയര്‍ത്താന്‍ 2006 ഫെബ്രുവരിയില്‍ ഭരണഘടനയുടെ മൂന്നംഗ ബെഞ്ച് അനുമതി നല്കിയിരുന്നു. എന്നാല്‍, ജലനിരപ്പ്‌ 142 അടിയായി ഉയര്‍ത്താനുള്ള സുപ്രീംകോടതി വിധിക്ക്‌ തൊട്ടുപിന്നാലെ ഉണ്ടായ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണ്‌ തമിഴ്‌നാടിന്‍റെ വാദം. 2006 ല്‍ നിയമഭേദഗതിയിലൂടെ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച കേരളത്തിന്‍റെ നടപടിയെ ചോദ്യം ചെയ്‌ത്‌ തമിഴ്‌നാടിന്‍റെ ഹര്‍ജിയാണ്‌ നിലവിലുള്ള കേസിനാധാരം
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍