കാസര്‍കോട് പൊലീസിനു വീഴ്‌ച പറ്റിയിട്ടില്ല: പിണറായി
തിരുവനന്തപുരം, തിങ്കള്‍, 23 നവംബര്‍ 2009( 11:47 IST )
PRO
PRO
കാസര്‍കോട് സംഘര്‍ഷം ഉണ്ടായ സംഭവത്തില്‍ പൊലീസിനു വീഴ്‌ച പറ്റിയിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് പൊലീസ് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ സ്ഥിതി ഇതിലും മോശമായേനെ. യു ഡി എഫ് സഹകരിച്ചാലും ഇല്ലെങ്കിലും ജുഡീഷ്യല്‍ അന്വേഷണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. സംഭവത്തില്‍ മുസ്‌ലിം ലീഗിനു വീഴ്ച പറ്റി.
അക്രമികളെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് യു ഡി എഫ് ചെയ്യുന്നത്. എല്ലാ അക്രമങ്ങളും നടത്തിയതിനു ശേഷം അതു ന്യായീകരിക്കുന്നത് ഉമ്മന്‍ ചാണ്ടിയെ പോലൊരു നേതാവിനു ചേര്‍ന്നതല്ലെന്നും പിണറായി പറഞ്ഞു.
സി പി എമ്മും പൊലീസും ചേര്‍ന്നുള്ള അതിക്രമമാണ് കാസര്‍കോട്ടുണ്ടായതെന്നും ഇവിടെയുണ്ടായത് വെടിവയ്പ്പല്ല, കൊലപാതകമാണെന്നും പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചിരുന്നു. സംഘര്‍ഷം ഉണ്ടായ പശ്‌ചാത്തലത്തില്‍ ജില്ലയില്‍ സന്ദര്‍ശനം നടത്താനെത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി.