ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ശബരിമല സുരക്ഷ: പ്രധാനമന്ത്രിയുടെ ഓഫിസ്‌ ഇന്ന് പ്രത്യേക യോഗം ചേരും (Security of Sabarimala : Special meeting on today)
Feedback Print Bookmark and Share
 
PRO
PRO
ശബരിമലയിലെ സുരക്ഷയെക്കുറിച്ചും സുരക്ഷാ സജ്ജീകരണങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് പ്രത്യേക യോഗം ചേരും. ഉച്ചയ്‌ക്ക് 12 മണിക്ക് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായരുടെ അധ്യക്ഷതയിലാണ്‌ യോഗം.

യോഗത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഡി ജി പി ജേക്കബ്‌ പുന്നൂസും ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി കെ ജയകുമാറും പങ്കെടുക്കും. ശബരിമലയിലെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ചതിന്‍റെ വിവരങ്ങള്‍ ഡി ജി പി യോഗത്തില്‍ കൈമാറും.

ശബരിമല ഉള്‍പ്പെടെ കേരളത്തിലെ ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ തീവ്രവാദ സംഘടനങ്ങള്‍ പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്‌ സൂചന ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് പ്രത്യേക യോഗം ചേരുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍