കാസര്‍കോട്, തിങ്കള്‍, 23 നവംബര്‍ 2009( 09:57 IST )
PRO
PRO
കാസര്‍കോട് ഉണ്ടായത് വെടിവെയ്‌പല്ല, കൊലപാതകമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സംഘര്‍ഷം ഉണ്ടായ പശ്‌ചാത്തലത്തില്‍ ജില്ലയില്‍ സന്ദര്‍ശനം നടത്താനെത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി.
സി പി എമ്മും പൊലീസും ചേര്‍ന്നുള്ള അതിക്രമമാണ് കാസര്‍കോട്ടുണ്ടായത്. ഇവിടെയുണ്ടായത് വെടിവയ്പ്പല്ല, കൊലപാതകമാണ്. എസ് പിയെ മാറ്റാതെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത് കൊണ്ട് യു ഡി എഫ് തൃപ്‌തിപ്പെടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
കാസര്‍കോട് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സംഘം ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ ഇപ്പോള്‍ സന്ദര്‍ശിക്കുകയാണ്. കമ്പല്ലൂരില്‍ കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ട കോണ്‍ഗ്രസ് ഓഫിസാണ് സംഘം ആദ്യം സന്ദര്‍ശിക്കുക.