ന്യൂഡല്‍ഹി, തിങ്കള്‍, 23 നവംബര്‍ 2009( 09:33 IST )
PRO
PRO
കുട്ടനാട്, ഇടുക്കി പാക്കേജ് നടപ്പാക്കുന്നതിനുള്ള തടസങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനമന്ത്രിമാരും എം പിമാരും ഇന്ന് കേന്ദ്രമന്ത്രിമാരെ കാണും. കേന്ദ്രകൃഷി മന്ത്രി ശരദ് പവാര്‍, ജലവിഭവ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ എന്നിവരുമായി സംസ്ഥാനപ്രതിനിധികള്‍ ചര്‍ച്ച നടത്തും.
സംസ്ഥാന കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍, ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരാണ് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇവരെക്കൂടാതെ എം പിമാരായ പി ജെ കുര്യന്‍, കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ്, കെ സി വേണുഗോപാല്‍, ജോസ് കെ മാണി, ആന്‍റോ ആന്‍റണി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.
കുട്ടനാട് പാക്കേജിന് പണം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നതാണ് കേരളത്തിന്‍റെ പ്രധാന ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് ജലവിഭവമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും സംസ്ഥാന മന്ത്രിമാര്‍ ചര്‍ച്ച നടത്തും.
മുഖ്യമന്ത്രി വി എസ് അചുതാനന്ദന്‍റെ അധ്യക്ഷതയില്‍ കഴിഞ്ഞയാഴ്‌ച ചേര്‍ന്ന പ്രോസ്‌പരിറ്റി കൌണ്‍സില്‍ യോഗമാണ് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ ജല, കൃഷിവിഭവ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചകളില്‍ പങ്കെടുക്കും.