ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » പിന്നണി ഗായകന്‍ സൈനോജ് അന്തരിച്ചു (Play-back singer Synoj passed away)
Feedback Print Bookmark and Share
 
യുവ പിന്നണി ഗായകന്‍ സൈനോജ്‌ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക്‌ 2.30 നായിരുന്നു അന്ത്യം. രക്താര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സൈനോജ്. സംസ്കാരം നാളെ പിറവം കക്കാട്ടുള്ള വീട്ടുവളപ്പില്‍.

സംഗീത സംവിധായകന്‍ എം ജയചന്ദ്രനൊപ്പം സഹായിയായി സംഗീത സംവിധാന രംഗത്ത്‌ പ്രവര്‍ത്തിച്ചു വരികയായിരുന്നു സൈനോജ്‌.

ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തില്‍ സൈനോജ്‌ പാടിയ 'എനിക്ക്‌ പാടാനൊരുപാട്ട്’ എന്ന്‌ തുടങ്ങുന്ന ഗാനം ഹിറ്റായിരുന്നു. കോഴിക്കോട്‌ സര്‍വ്വകലാശാല യുവജനോല്‍സവത്തില്‍ ലളിതഗാനത്തിലും ഹാര്‍മോണിയത്തിലും ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍