എല്ലാവരുടെയും പരാതികള്‍ തീര്‍ക്കാന്‍ കഴിയില്ല: ബേബി
തിരുവനന്തപുരം, ഞായര്‍, 22 നവംബര്‍ 2009( 15:54 IST )
PRO
PRO
എല്ലാവരുടെയും പരാതികള്‍ തീര്‍ത്തു കൊണ്ട് സ്വാശ്രയ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. സ്വാശ്രയ എഞ്ചിനീയറിങ് മാനേജ്മെന്‍റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വാശ്രയ മാനേജ്‌മെന്‍റുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ അഴിമതിയില്ല. കരാര്‍ സംബന്ധിച്ച് സര്‍ക്കാരിനെതിരെ പരാതികള്‍ ഉയരുന്നത് സ്വാഭാവികം മാത്രമാണ്. മാനേജ്മെന്‍റിനും സര്‍ക്കാരിനും പരസ്പരം പരാതികളുണ്ട്.
രണ്ടു കൂട്ടരുടെയും പരാതികള്‍ പരിഹരിക്കുന്നതിന് സഹകരിക്കണമെന്ന തിരിച്ചറിവാണ് ഉണ്ടായിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷത്തെ സ്വാശ്രയ ക്ലാസുകള്‍ ജൂലൈയില്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.