ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » പ്രതിഷേധം: രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍ (Protest against Mullappally: DCC suspended Two)
Feedback Print Bookmark and Share
 
PRO
PRO
കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രതിഷേധപ്രകടനം നടത്തിയ രണ്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ഭാരവാഹികളെ ഡി സി സി സസ്പെന്‍ഡ്‌ ചെയ്‌തു. പെരുവള്ളൂര്‍ മണ്ഡലം യൂത്ത്‌ കോണ്‍ഗ്രസ്‌ ഭാരവാഹികളായ പി അബ്‌ദുല്‍ സലാം, ഷെറീഫ്‌ എന്നിവരെയാണ്‌ സസ്പെന്‍ഡ്‌ ചെയ്‌തത്‌.

ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു മുല്ലപ്പള്ളിക്കെതിരെ മലപ്പുറത്ത് പ്രതിഷേധപ്രകടനം നടന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ മലപ്പുറം ഡി സി സി ഓഫീസിലെത്തിയപ്പോഴായിരുന്നു പ്രതിഷേധം. സംഘടിച്ചെത്തിയെ പ്രവര്‍ത്തകര്‍ മുല്ലപ്പള്ളിക്കെതിരെയും കെ മുരളീധരനെതിരെയും മുദ്രാവാക്യം മുഴക്കുകയായിരുന്നു.

മലപ്പുറത്ത് വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന സ്വീകരണ യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുല്ലപ്പള്ളി. മുരളീധരനെ തിരിച്ചെടുത്ത് ഗ്രൂപ്പ് കളിക്കാന്‍ നോക്കേണ്ട എന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന മുദ്രാവാക്യം.

പ്രതിഷേധത്തെ കുറിച്ച് പ്രതികരിക്കാന്‍ മുല്ലപ്പള്ളി തയ്യാറായില്ല. പ്രതികരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്ന് പറഞ്ഞ അദ്ദേഹം ഇതേകുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍