ടീകോം വ്യവസ്ഥകളില്‍ നിന്ന് വ്യതിചലിക്കുന്നു: ശര്‍മ്മ
കൊച്ചി, ഞായര്‍, 22 നവംബര്‍ 2009( 15:24 IST )
ടീകോം അധികൃതര്‍ സ്മാര്‍ട് സിറ്റി കരാറില്‍ നിന്ന് വ്യതിചലിക്കാന്‍ ശ്രമിക്കുന്നതായി മന്ത്രി എസ് ശര്‍മ ആരോപിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടീകോമിന് സാമ്പത്തിക പ്രതിസന്ധിയുണ്ടോ എന്ന കാര്യം ഡയറക്‌ടര്‍ ബോര്‍ഡ് ചര്‍ച്ച ചെയ്‌തിട്ടില്ല. സാമ്പത്തിക മാന്ദ്യം ബാധിച്ചിട്ടുണ്ടെന്ന് ടീകോം സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുമായി ടീകോം നടത്തിയ ചര്‍ച്ചയുടെ മിനിറ്റ്‌സും സര്‍ക്കാരിന്‍റെ നിലപാടും ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ക്ക് നല്‍കിയിട്ടുണ്ട്.
സ്മാര്‍ട്സിറ്റി കരാറില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്താതെ ചര്‍ച്ച തുടരും. ഇതിന് മറുപടി കിട്ടിയശേഷമേ ഇനിയുള്ള ചര്‍ച്ചകളെപ്പറ്റി തീരുമാനിക്കൂ എന്നും ശര്‍മ കൊച്ചിയില്‍ പറഞ്ഞു.
സ്മാര്‍ട് സിറ്റി കരാര്‍ വ്യവസ്ഥകളില്‍നിന്ന് വ്യതിചലിക്കാന്‍ ടീകോം കാണിക്കുന്ന താല്‍പര്യമായിരിക്കാം കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നും സ്മാര്‍ട് സിറ്റി കമ്പനി ചെയര്‍മാന്‍ കൂടിയായ മന്ത്രി ശര്‍മ പറഞ്ഞു.