പത്തനംതിട്ട, ഞായര്‍, 22 നവംബര്‍ 2009( 12:10 IST )
PRO
PRO
ശബരിമലയ്‌ക്ക് മാത്രം പ്രത്യേകമായി സുരക്ഷാ ഭീഷണിയൊന്നുമില്ലെന്ന് ഡി ജി പി ജേക്കബ് പുന്നൂസ് പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവായ ഭീഷണികള്‍ നേടിരുന്നതിന്‍റെ ഭാഗമായാണ് സന്നിധാനത്തും സുരക്ഷ കര്‍ശനമാക്കിയിരിക്കുന്നത്. ലോകത്തെമ്പാടും സംഘട്ടനങ്ങള്‍ നടക്കുമ്പോള്‍ ഇവിടെ മാത്രം ഒന്നും സംഭവിക്കില്ലെന്ന ശുഭാപ്തി വിശ്വാസം നല്ലതാണ്.
എന്തുവന്നാലും നേരിടാനുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. അതിന്‍റെ ഭാഗമായാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നതെന്ന് ഡി ജി പി വ്യക്തമാക്കി.
ശബരിമലയിലെത്തിയ ഡി ജി പി സന്നിധാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ചു. ശബരിമല സന്നിധാനത്തെ പൊലീസുകാരുടെ ഡ്യൂട്ടി സമയം ഏകീകരിച്ചതായി ഡി ജി പി അറിയിച്ചു. പത്തു ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം ബറ്റാലിയന്‍ പൊലീസിനും സേനയുടെ അംഗബലം അനുസരിച്ച് മടങ്ങാം.