ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » പ്രതിഷേധം അച്ചടക്കലംഘനം: ആര്യാടന്‍ (Protest against Mullappally is violating discipline: Aryadan)
Feedback Print Bookmark and Share
 
PRO
PRO
മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രതിഷേധം കടുത്ത അച്ചടക്കലംഘനമാണെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ആര്യാടന്‍ മുഹമ്മദ്‌. താനും മുല്ലപ്പള്ളിയും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും ആര്യാടന്‍ മലപ്പുറത്ത് വ്യക്തമാക്കി.

ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു മുല്ലപ്പള്ളിക്കെതിരെ മലപ്പുറത്ത് പ്രതിഷേധപ്രകടനം നടന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ മലപ്പുറം ഡി സി സി ഓഫീസിലെത്തിയപ്പോഴായിരുന്നു പ്രതിഷേധം. സംഘടിച്ചെത്തിയെ പ്രവര്‍ത്തകര്‍ മുല്ലപ്പള്ളിക്കെതിരേയും കെ മുരളീധരനേയും മുദ്രാവാക്യം മുഴക്കുകയായിരുന്നു.

മലപ്പുറത്ത് വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന സ്വീകരണ യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുല്ലപ്പള്ളി. മുരളീധരനെ തിരിച്ചെടുത്ത് ഗ്രൂപ്പ് കളിക്കാന്‍ നോക്കേണ്ട എന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന മുദ്രാവാക്യം.

പ്രതിഷേധത്തെ കുറിച്ച് പ്രതികരിക്കാന്‍ മുല്ലപ്പള്ളി തയ്യാറായില്ല. പ്രതികരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്ന് പറഞ്ഞ അദ്ദേഹം ഇതേകുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞു.

അതേസമയം, കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രതിഷേധിച്ചത്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരല്ലെന്ന്‌ മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഇഫ്തിക്കാറുദ്ദീന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍