ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഓംപ്രകാശിന്‍റെയും രാജേഷിന്‍റെയും ജാമ്യാപേക്ഷ ഇന്ന് (Court will consider Omprakash's and Rajesh's bail plea)
Feedback Print Bookmark and Share
 
PRO
PRO
യുവവ്യവസായി മുത്തൂറ്റ്‌ പോള്‍ എം ജോര്‍ജ്‌ വധക്കേസിലെ 24, 25 പ്രതികളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും സമര്‍പ്പിച്ച ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ്‌ കോടതി ഇന്ന്‌ പരിഗണിക്കും. രാമങ്കരി ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി ജാമ്യാപേക്ഷ നേരത്തേ തള്ളിയിരുന്നു.

പോള്‍ വധക്കേസില്‍ തെളിവ്‌ നശിപ്പിച്ചുവെന്ന കുറ്റമാണ്‌ ഇരുവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്‌. അഡ്വ പ്രിയദര്‍ശന്‍ തമ്പി മുഖേനയാണ്‌ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്‌.

അതേസമയം, കഴിഞ്ഞ ദിവസം പോള്‍ എം ജോര്‍ജ് കൊല്ലപ്പെട്ട കേസില്‍ പ്രത്ര്യേക അന്വേഷണ സംഘം രാമങ്കരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 125 തൊണ്ടി സാധനങ്ങളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍