സ്വാശ്രയ പ്രശ്‌നത്തില്‍ എസ് എഫ് ഐക്ക് വിദ്യാഭ്യാസമന്ത്രി എം എ ബേബി മറുപടി നല്കി. സംസ്ഥാനത്തെ 99% സ്വാശ്രയ സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ടെന്ന് എം എ ബേബി അറിയിച്ചു. കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിനെത്തിയ നേതാക്കള്‍ക്ക് സ്വാശ്രയ സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ ധാരണയിലെത്തിയ കാര്യം മനസിലായിട്ടില്ലെന്ന് കരുതുന്നില്ല. അഥവാ മനസിലായിട്ടില്ലെങ്കില്‍ അത് അവര്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുക്കും. ആശങ്കയുണ്ടെങ്കില്‍ സംസാരിച്ച് ആശയ വ്യക്‌തത വരുത്തുമെന്നും മന്ത്രി പറഞ്ഞു.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി ബിജു കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു.