ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഹെഡ്‌ലി കൊച്ചിയില്‍ വന്നിട്ടില്ല: ഡി ജി പി (Hedly did;nt visit Cochin: DGP)
Feedback Print Bookmark and Share
 
PRO
PRO
ഡേവിഡ് ഹെഡ്‌ലി കൊച്ചി സന്ദര്‍ശിച്ചിട്ടില്ലന്ന് ഡി ജി പി ജേക്കബ് പുന്നൂസ് വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ലഷ്‌കര്‍-ഇ-തൊയ്‌ബ ഏജന്‍റ് തഹാവൂര്‍ സിങ് റാണ കൊച്ചിയിലെത്തിയത് ബിസിനസ് മാത്രം ലക്‌ഷ്യമിട്ടല്ലെന്നും ഡി ജി പി പറഞ്ഞു. റാണ കൊച്ചിയിലെത്തിയത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം തുടരുന്നു.

തഹാവൂര്‍ റാണയുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തിനും സംസ്ഥാനപൊലീസ് സഹകരിക്കുമെന്നും ഡി ജി പി വ്യക്തമാക്കി. കേസുമായി കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്. അതിനാല്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളുമായി പങ്കുവെയ്‌ക്കാന്‍ കഴിയില്ലെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍